ഇടശ്ശേരിക്കാവ് ദേവിക്ഷേത്രം, പല്ലന ആധാരശിലാസ്ഥാപന കർമ്മം
2024 ഫെബ്രുവരി 11-ാം തീയതി (1199 മകരം 28)
ഭക്തജനങ്ങളെ
സർവ്വശക്തി സ്വരൂപിണിയും സർവൈശ്വര്യപ്രദായിനിയുമായ ഭദ്രാ ഭഗവതി പരിവസിക്കുന്ന ചിരപുരാതനമായ ഇടശ്ശേരിക്കാവ് ദേവീക്ഷേത്ര ത്തിൽ ദേവപ്രശ്നവിധിപ്രകാരം ക്ഷേത്രം പൂർണ്ണമായും പുനർനിർമിക്കണ മെന്ന ദേവഹിതപ്രകാരം നൂതനമായി നിർമ്മിക്കുന്ന ക്ഷേത്ര ശ്രീകോവി ലിന്റേയും നാഗത്തറകളുടെയും ആധാരശിലാസ്ഥാപനകർമ്മം 2024 ഫെബ്രുവരി 11-ാം തീയതി (1199 മകരം 28) ഞായറാഴ്ച പകൽ 9.00 നും 10.00 നും മധ്യേയുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രിമുഖ്യൻ അമ്പലപ്പുഴ പുതുമന ഇല്ലത്ത് ബ്രഹ്മശ്രീ പി. ഇ. മധുസൂദനൻ നമ്പൂതിരി യുടേയും ക്ഷേത്ര മേൽശാന്തി നീലമന നാരായണൻ പോറ്റി ശ്രീഹരിയുടേയും മുഖ്യകാർമ്മികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ദേവീനാമത്തിൽ അറിയിക്കുന്നു.
ക്ഷേത്ര പുനർനിർമാണത്തിന്റെ പ്രാഥമിക വിശേഷാൽ ചടങ്ങ് എന്ന നിലയ്ക്ക് എല്ലാ ഭക്തജനങ്ങളും കുടുംബാംഗങ്ങളും ഈ മഹനീയ കർമ്മ ത്തിലും ക്ഷേത്രം നിർമ്മാണ പ്രവർത്തനങ്ങളിലും പങ്കുചേരണമെന്നും അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment