ഇടശ്ശേരിക്കാവ് ദേവീക്ഷത്രത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയിലെ പല്ലനയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു ക്ഷേത്രമാണ് ഇടശ്ശേരിക്കാവ് ദേവി ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുളള ഈ ക്ഷേത്രത്തിൽ സർപ്പക്കാവാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട്, ഭദ്രകാളിയുടെ സാന്നിധ്യം ഉണ്ടെന്ന് ദൈവജ്ഞൻമാർ വിധിയെഴുതിയതിനെ തുടർന്ന് അവിടെ ഒരു ക്ഷേത്രം പണിയുകയായിരുന്നു. 2009 ഏപ്രിൽ 1-ന് അമ്പലപ്പുഴ പുതുമന ഇല്ലത്ത് ബ്രഹ്മശ്രീ മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭഗവതി, രക്ഷസ്, യോഗീശ്വരൻ എന്നിവരെ പ്രതിഷ്ഠിച്ചു. അതിനു ശേഷം എല്ലാ മലയാള മാസത്തിലെയും അവസാനത്തെ ഞായറാഴ്ച മാസപൂജയും നടത്തിവരുന്നു.
No comments:
Post a Comment