flash

ഇടശ്ശേരിക്കാവ് ദേവീക്ഷേത്ര പുനർനിർമ്മാണ പ്രവർത്തണങ്ങളിൽ പങ്കാളികളാവുക.

Devaprasnam

ദേവപ്രശ്നം 

 

1196  ധനു മാസം 12 (2022 ജനുവരി മാസം 26 ബുധനാഴ്ച) ക്ഷേത്രസന്നിധിയിൽ നടത്തിയ ദേവപ്രശ്നത്തിൽ നമ്മുടെ ക്ഷേത്രം വളരെ ജീർണ്ണിച്ച അവസ്ഥയിൽ കാണുകയും തൻനിമിത്തം കുടുംബാംഗങ്ങൾക്ക് ആരോഗ്യ അരിഷ്ടതകളും അപകടങ്ങളും രോഗങ്ങളും കുടുംബകലഹങ്ങൾ , സന്താനദുരിതങ്ങൾബാലമൃതി, കടബാധ്യതകൾ, വൈവാഹിക ജീവിതത്തിൽ ഐക്യത കുറവ്, ദീർഘ രോഗങ്ങൾ, കാഴ്ച, കേൾവി, സംസാര വൈകല്യങ്ങൾധർമ്മച്യുതിഅകാരണമായ ധന വ്യയങ്ങൾ തുടങ്ങിയ അരിഷ്ടതകൾ കുടുംബാംഗങ്ങളിലും ക്ഷേത്രപരിസര വാസികളിൽ കാണുന്നതായി ദേവ പ്രശ്നത്തിൽ അറിയുവാനിടയായി.

തൽ പരിഹാരാർത്ഥം ആയി ക്ഷേത്രത്തിലെ പുനർ നവീകരണം ആവശ്യമായി കണ്ടു അതിൻറെ ആദ്യ പരിഹാരമെന്ന നിലയിൽ ഏപ്രിൽ 9, 10 തീയതികളിൽ ദോഷ പരിഹാരക്രിയകൾ നടത്തി കുടുംബത്തിലും പരിസരങ്ങളിലുമായി മൃതിയടഞ്ഞതും ബാലാമൃതി സംഭവിച്ചതും ആവാഹനം നടത്തി നിലവിലുള്ള ദേവതകളെ ബാലാലയത്തിലേക്കു മാറ്റി പ്രതിഷ്ഠിച്ച് നവീകരണ കർമ്മങ്ങൾക്ക് തുടക്കം കുറിക്കുവാൻ തീരുമാനിച്ച വിവരം ഭക്തിപുരസരം അറിയിച്ചുകൊള്ളുന്നു.

നിലവിൽ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദോഷങ്ങളും ദുരിതങ്ങളും മാറി സർവ്വൈശ്വര്യങ്ങളും ഉണ്ടാവുന്നതിലേയ്ക്കായി നടക്കുന്ന പരിഹാരകർമ്മങ്ങളിൽ മുൻ അവസരങ്ങളിൽ ഉണ്ടായിരുന്ന പോലെ എല്ലാവരുടെയും സഹായ സഹകരണങ്ങളും സാന്നിധ്യവും ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് അറിയിച്ചുകൊള്ളുന്നു.

 

10/03/2022                                    

No comments:

Post a Comment