ചരിത്രവും ഐതിഹ്യവും: ഇടശ്ശേരിക്കാവ് ദേവീക്ഷേത്രം
ആലപ്പുഴ ജില്ലയുടെ തീരദേശ ഗ്രാമമായ പല്ലനയുടെ മണ്ണിൽ ഭക്തർക്ക് അഭയമായി നിലകൊള്ളുന്ന പുണ്യസങ്കേതമാണ് ഇടശ്ശേരിക്കാ
വ് ദേവീക്ഷേത്രം. ഇവിടെ കുടികൊള്ളുന്നത് സർവ്വ ഐശ്വര്യപ്രദായിനിയും, ക്ഷിപ്രപ്രസാദിയുമായ ഭദ്രാ ഭഗവതിയാണ്. ഈ ക്ഷേത്രത്തിന്റെ ഓരോ മൺതരിയിലും ഓരോ ഇലയനക്കത്തിലും അമ്മയുടെ ദിവ്യമായ ഐതിഹ്യമുണ്ട്.ഇടശ്ശേരിക്കാവ് ദേവീക്ഷേത്രം സാക്ഷാൽ ഭദ്രകാളി അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന, സർവ്വശക്തി സ്വരൂപിണിയുടെ അഭയകേന്ദ്രമാണിത്. ദുരിതങ്ങൾ പേറി വരുന്ന ഓരോ ഭക്തനും ആശ്വാസത്തിന്റെ തണുത്ത കാറ്റ് നൽകി, ഐശ്വര്യത്തിൻ്റെ കവാടം തുറന്നു കൊടുക്കുന്ന ദിവ്യസങ്കേതം.
സർപ്പക്കാവിൽ നിന്നുണർന്ന ശക്തി ചൈതന്യം
ഈ ക്ഷേത്രത്തിന്റെ ഉത്ഭവം തന്നെ ഒരു ഐതിഹ്യം പോലെ ഹൃദയസ്പർശിയാണ്.തലമുറകളായി ഈ മണ്ണിനെ തപം ചെയ്തുപോന്ന ഇടശ്ശേരി കുടുംബത്തിൻ്റെ വിശുദ്ധമായ സർപ്പക്കാവ്! ആ കാവിൻ്റെ നിഗൂഢതയിലും ശാന്തതയിലും കാലങ്ങളായി ഒരു അദൃശ്യ ശക്തി കുടികൊണ്ടിരുന്നു. വർഷങ്ങളായി തലമുറകൾ ആദരവോടെ കാത്തുസൂക്ഷിച്ച ഈ കാവിലാണ് ക്ഷേത്ര ചൈതന്യം കുടികൊണ്ടിരുന്നത്.
ഒടുവിൽ, ദേവപ്രശ്നത്തിന്റെ പവിത്രമായ വെളിച്ചത്തിൽ ലോകമറിഞ്ഞു— ഇവിടെ സാക്ഷാൽ ശക്തി സ്വരൂപിണിയും ക്ഷിപ്രപ്രസാദിയുമായ ഭദ്ര ഭഗവതി കുടികൊള്ളുന്നു! പഴയ കാലം മുതൽക്കേ, ഇടശ്ശേരി കുടുംബം പരിപാലിച്ചുപോന്നിരുന്ന പുണ്യമായ ഒരു സർപ്പക്കാവ് വെറുമൊരു കാവല്ല, മറിച്ച് ഇവിടെ ശക്തി സ്വരൂപിണിയായ ഭദ്ര ഭഗവതി സ്ഥിരമായി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നതിനായി ഇവിടെ വാഴാൻ തീരുമാനിച്ചിരിക്കുന്നു എന്നും വിധി വന്നു. അമ്മ സ്വയം തിരഞ്ഞെടുത്ത ഇടശ്ശേരി കുടുംബത്തിലെ സർപ്പക്കാവ് ഒരു പുണ്യഭൂമിയായി രൂപാന്തരപ്പെട്ടു; ദേവപ്രശ്ന വിധിപ്രകാരം അവിടെ, ഭഗവതിക്ക് വേണ്ടി ക്ഷേത്രം ഉയർന്നുവന്നു.ഈ ക്ഷേത്രത്തിന് പിന്നിലെ കഥ ഇടശ്ശേരി കുടുംബത്തിൻ്റെ പാരമ്പര്യവുമായി ഇഴചേർന്ന് കിടക്കുന്നു.
2009 ഏപ്രിൽ 1-ന് അമ്പലപ്പുഴ പുതുമന ഇല്ലത്ത് ബ്രഹ്മശ്രീ മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭഗവതിയെയും തുടർന്ന് രക്ഷസ്സിനേയും യോഗീശ്വരനേയും പ്രതിഷ്ഠിച്ച് ക്ഷേത്രം നാടിന് സമർപ്പിച്ചു.
നാഗ ദൈവങ്ങളുടെ സന്നിധി:
ക്ഷേത്രത്തിന്റെ മൂലസ്ഥാനം സർപ്പക്കാവായതുകൊണ്ട്, ഭഗവതിയോടൊപ്പം നാഗ രാജാവ്, നാഗയക്ഷി, മണിനാഗങ്ങൾ, അഖില സർപ്പങ്ങൾ എന്നിവയുടെ പ്രതിഷ്ഠകളും യഥാവിധി നടത്തപ്പെട്ടു. കൂടാതെ, ക്ഷേത്രത്തിന് വടക്ക് ഭാഗത്തായി കരിനാഗ കാവ് പ്രത്യേക ചൈതന്യത്തോടെ ഇന്നും നിലകൊള്ളുന്നു. നാഗദോഷങ്ങൾ അകറ്റി, സന്താന സൗഭാഗ്യവും ഐശ്വര്യവും നൽകുന്നതിൽ ഈ നാഗസങ്കേതത്തിന് വലിയ പങ്കുണ്ട്.
No comments:
Post a Comment